രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

രാത്രികാല ജോലിയിലെ സുരക്ഷ പ്രശ്നത്തിന്‍റെ പേരില്‍ സ്ത്രീകൾക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും കോടതി

Update: 2021-04-16 12:29 GMT
Editor : Jaisy Thomas

സ്ത്രീയായതിന്‍റെ പേരില്‍ ജോലിയിൽ തുല്യ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. രാത്രികാല ജോലിയിലെ സുരക്ഷ പ്രശ്നത്തിന്‍റെ പേരില്‍ സ്ത്രീകൾക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും കോടതി. ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

രാത്രികാല ജോലിയിലെ സുരക്ഷാ പ്രശ്നത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. . ഇത്തരത്തില്‍ ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. 1948ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് 7 മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. സ്ത്രീകളുടെ ജോലി സമയം നിജപെടുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷ മാനിച്ചായിരുന്നു ഈ ചട്ടം.

Advertising
Advertising

എന്നാല്‍ കൊല്ലം സ്വദേശിനിയായ ട്രീസയെന്ന 25 കാരിയാണ് ഇത്തരമൊരു വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. ഫയര്‍ ആന്‍റ് സേഫ്റ്റി എന്‍ജിയറിംഗില്‍ ബിരുദമുള്ള തനിക്ക് ഫയര്‍ ആന്‍റ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നാണ് ഹരജിക്കാരിയുടെ പരാതി. അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. തുല്യ യോഗ്യതയുണ്ടായിട്ടും സ്ത്രീയായതിന്‍റെ പേരില് അവസരം നിഷേധിക്കുന്നുവെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യക്താക്കി. അതിനാല്‍ ഹരജിക്കാരിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. മാറിയ സാഹചര്യത്തില്‍ സ്ത്രീകള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ സ്ത്രീകളുടെ പങ്ക് വലുതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Editor - Jaisy Thomas

contributor

Similar News