മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ശരിവെച്ച് ഹൈകോടതി

റിസര്‍വ് ബാങ്ക് നിലപാട് കോടതി തള്ളി

Update: 2024-02-29 07:19 GMT
Advertising

കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ബാങ്ക് മുൻ പ്രസിഡന്റ് യു.എ. ലത്തീഫ് എം.എൽ.എ അടക്കമുള്ളവരുടെ ഹരജികൾ തള്ളിയാണ് കോടതി വിധി.

റിസര്‍വ് ബാങ്കിന്‍റെ നിലപാട് തള്ളിയ ഹൈകോടതി, സഹകരണ നിയമത്തിലെ ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയിരുന്നത്.

റിസർവ് ബാങ്ക് തത്ത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ലയനത്തിന് നടപടികൾ സ്വീകരിച്ചതെന്നും റിസർവ് ബാങ്ക് ലയന നടപടികളെ എതിർത്തിരുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അനുമതി നല്‍കിയ ശേഷം എതിര്‍ത്തതെന്തിനാണെന്ന് ഹൈകോടതി റിസർവ് ബാങ്കിനോട് ചോദിച്ചു. കേസിൽ റിസർവ് ബാങ്കും കക്ഷിയായിരുന്നു.

സംസ്ഥാനത്തെ 13 ജില്ല സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിച്ചപ്പോള്‍ മലപ്പുറം ജില്ല സഹകരണ ബാങ്ക് മാത്രം ലയനത്തിനെതിരേ പ്രമേയം പാസാക്കുകയായിരുന്നു. തുടര്‍ന്നാണ് മലപ്പുറം ബാങ്ക് ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News