പീരുമേട് യുവതിയുടെ മരണം കാട്ടാന ആക്രമണം തന്നെയെന്ന് ആവർത്തിച്ച് ഭർത്താവ്
തന്നെ ബലിയാടാക്കാനുള്ള ശ്രമമെന്നും ഭർത്താവിന്റെ ആരോപണം
Update: 2025-06-15 10:43 GMT
ഇടുക്കി: ഇടുക്കി പീരുമേടിൽ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണം മൂലമെന്നാവർത്തിച്ച് ഭർത്താവ് ബിനു. കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് ഇതിൽ പങ്കുണ്ടെന്നും ബിനു ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭർത്താവായ ബിനു പറഞ്ഞത്. ബിനുവും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല.
watch video: