ഏഴു വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം; അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഏഴ് വയസുകാരന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയ പൊലീസ് അമ്മക്കെതിരേ കേസെടുത്തിരുന്നു

Update: 2023-02-06 01:12 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

ഇടുക്കി: ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ച കേസിൽ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഏഴ് വയസുകാരന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയ പൊലീസ് അമ്മക്കെതിരേ കേസെടുത്തിരുന്നു. അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി.രണ്ട് കൈക്കും കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Advertising
Advertising


കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം കയ്യിലും കാലിൽ അമ്മ ചട്ടുകം പഴുപ്പിച്ച് വെക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അമ്മ തയ്യാറായിരുന്നില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News