ചെറുതുരുത്തിയിൽ തമിഴ്‌നാട് സ്വദേശിയായ സ്ത്രീ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവായ പ്രതി കുറ്റം സമ്മതിച്ചു

Update: 2024-07-09 08:53 GMT

തൃശൂർ: ചെറുതുരുത്തിയിൽ തമിഴ്‌നാട് സ്വദേശിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശി സെൽവി(50)യാണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ ഭർത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശൻ അറസ്റ്റിലായി.

സെൽവിയുടെ സ്വാകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയാണ് കൊലപാതകം നടത്തിയത്. പ്രതി തന്നെയാണ് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യ മരിച്ചുകിടക്കുന്നതായി അറിയിച്ചത്. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് അതിക്രൂര കൊലപാതകം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിലായിരുന്ന പ്രതി ചെറുതുരുത്തി പാലത്തിനടിയിൽ വെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിങ് ഷെഡിൽ കൊണ്ടിടുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇരുവരും അഞ്ചുവർഷമായി ഒരുമിച്ചാണ് താമസം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News