'ഫ്ലാറ്റുകളിൽ പുതുതായി വന്ന വോട്ടർമാരെ കുറിച്ച് തെര. കമ്മീഷൻ പരിശോധിക്കണം, തിരു. നഗരത്തിൽ തൃശ്ശൂർ മോഡൽ വോട്ട് ചേർക്കൽ'; മന്ത്രി വി.ശിവൻകുട്ടി

ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരം ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു

Update: 2025-12-21 06:16 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ തൃശൂർ മോഡൽ വോട്ട് ചേർക്കൽ ബിജെപി നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞു. പതിനായിരകണക്കിന് വോട്ടുകളാണ് പുതിയതായി ചേർക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരം ജില്ലയിലാണ് .ഇതിൽ ഒരു തരത്തിലുള്ള വ്യക്തതയും ഇല്ലെന്നും മന്ത്രി പറഞ്ഞു.

'300 വാർഡുകളിൽ 12500 ഫ്ലാറ്റുകൾ ഉണ്ട്,ഇവിടങ്ങൾ കേന്ദ്രീകരിച്ച് വോട്ട് ചേർക്കുന്നു. ഫ്ലാറ്റുകളിൽ പുതുതായി വന്ന വോട്ടർമാരെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് ഇത് കണ്ടെത്താൻ കഴിയുന്നില്ല.ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരം ജില്ലയിലാണ്. ജനാധിപത്യത്തിൽ നടക്കുന്ന കള്ളക്കളി ആണ് ബിജെപി  നടത്തുന്നത്'. ചികിത്സക്ക്‌ വരുന്നവരെ പോലും ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും മന്ത്രി ആരോപിച്ചു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News