സി.ഐ പി.ആർ സുനുവിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം

Update: 2022-11-16 01:28 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: ബലാത്സംഗ കേസിൽ സി.ഐ പി.ആർ സുനുവിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. സി.ഐയെ അറസ്റ്റ് ചെയ്യാനുളള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സംഘം. ഒളിവിലുളള പ്രതികൾക്കായുളള അന്വേഷണവും തുടരുകയാണ്.

തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടും ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സി.ഐ പി.ആര്‍ സുനുവിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ സംഘം. സി.ഐയെ അറസ്റ്റ് ചെയ്യാനുളള സാഹചര്യ തെളിവുകളോ ശാസ്ത്രീയ പരിശോധനാ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണം സംഘം ആവര്‍ത്തിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെയും മിനിഞ്ഞാന്നുമായി വീണ്ടും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ യുവതി ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുന്നില്ലെന്നും അതിനാല്‍ മൊഴികളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു.

Advertising
Advertising

കേസില്‍ മൊത്തം 10 പ്രതികളാണുളളത്. ഇതില്‍ സി.ഐക്ക് പുറമെ മറ്റ് നാല് പ്രതികളെ ചോദ്യം ചെയ്തതിട്ടും ഫലമുണ്ടായിട്ടില്ല. രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുളള അന്വേഷണവും തുടരുകയാണ്. ഈ പ്രതികളില്‍ നിന്ന് സി.ഐ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന വിവരം ലഭിച്ചാല്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News