പിവി അന്‍വറിന്‍റെ ആരോപണം; അജിത് കുമാറിന്‍റെ മൊഴിയെടുക്കാനുള്ള നീക്കത്തിലേക്ക് അന്വേഷണ സംഘം

അൻവറിന്‍റെ ആരോപണങ്ങൾക്കൊപ്പം അജിത് കുമാർ നൽകിയ പരാതിയിലും മൊഴിയെടുപ്പ് നടക്കും

Update: 2024-09-09 02:14 GMT

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം എഡിജിപി എം.ആർ അജിത് കുമാറിന്‍റെ മൊഴിയെടുക്കാനുള്ള നീക്കത്തിലേക്ക്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ടോ അന്വേഷണ സംഘത്തിലെ ഐ.ജി സ്പർജൻ കുമാറോ മൊഴി രേഖപ്പെടുത്തും. അൻവറിന്‍റെ മൊഴി കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് രേഖപ്പെടുത്തിയിരുന്നു. അൻവറിന്‍റെ ആരോപണങ്ങൾക്കൊപ്പം അജിത് കുമാർ നൽകിയ പരാതിയിലും മൊഴിയെടുപ്പ് നടക്കും.

അൻവറിന്‍റെ ആരോപണങ്ങൾക്ക് പിന്നിലെന്താണെന്ന് അന്വേഷിക്കണമെന്നാവാശ്യപ്പെട്ടാണ് അജിത് കുമാറിന്‍റെ പരാതി. ഇരുവരുടെയും പരാതികളിലും പ്രാഥമിക പരിശോധന നടക്കുകയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് കൈമാറാനും ആലോചിക്കുന്നുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News