കെ.പി.സി.സി പുനഃസംഘടന അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി കെ.സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2021-08-12 05:14 GMT

കെ.പി.സി.സി പുനഃസംഘടന അടുത്ത ആഴ്ചയോടെ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ എം.പിമാരുമായി കെ.സുധാകരന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ താരിഖ് അന്‍വറും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തു. താരിഖ് അന്‍വര്‍ ക്ഷണിച്ച അത്താഴവിരുന്നിലാണ് എം.പിമാര്‍ ഒത്തുകൂടിയത്. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി വി.ഡി സതീശനും ഈ ആഴ്ച ഡല്‍ഹിയിലെത്തും. ഗ്രൂപ്പിന് അതീതമായി പുനഃസംഘടന ഉണ്ടാവണമെന്നാണ് ഭൂരിഭാഗം എം.പിമാരും നേതാക്കളെ അറിയിച്ചത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി കെ.സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. ആദ്യ ഘട്ടത്തില്‍ ഡി.സി.സി ഭാരവാഹികളെയും രണ്ടാം ഘട്ടത്തില്‍ കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് സാധ്യത.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News