ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ച് വിറ്റഴിച്ചയാൾ പിടിയിൽ

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയുമാണ് പ്രതി

Update: 2025-02-15 10:44 GMT

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചു തന്റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ.

വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജംക്‌ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയാണ്.

പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടിബി ജംഗ്ഷനിൽ മണ്ഡല കാലത്തു നൂറോളം കടകളുടെ കൂട്ടത്തിലാണ് ബൈജുഖാന്റെ രണ്ട് ലോട്ടറിക്കടകളും പ്രവർത്തിച്ചിരുന്നത്.

യഥാർത്ഥ ടിക്കറ്റുകൾ ഏജൻസിയിൽനിന്നു വാങ്ങി അതേമാതൃകയിൽ കളർ പ്രിന്റ് എടുത്തു കഴിഞ്ഞ ഡിസംബർ 12 മുതൽ 24 വരെ വിൽപന നടത്തിയായിരുന്നു തട്ടിപ്പ്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News