കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ; യഥാർഥ കത്ത് ഹാജരാക്കാൻ പരാതിക്കാരന് നിർദേശം

ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്.

Update: 2022-12-02 12:04 GMT

തിരുവനന്തപുരം: കോർപറേഷനിലെ നിയമന വിവാദത്തിൽ തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്.

യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരന് ഓംബുഡ്സ്മാൻ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ സുധീർ ഷാ പാലോടാണ് പരാതിക്കാരൻ.

കത്ത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇന്ന് നടന്ന ഓൺലൈൻ ഹിയറിങ്ങിലാണ് ഇരുവരും ഹാജരായത്.

എന്നാൽ രാതിയുടെ അടിസ്ഥാനമെന്താണെന്നും രാഷ്ട്രീയ പ്രേരിതമായാണോ പരാതിയെന്നും ഓംബുഡ്‌സ്മാൻ നിർദേശിച്ചു. തുടർന്നാണ് യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ നിർദേശിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News