ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ചു

വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്

Update: 2024-03-21 08:30 GMT

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.

ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഉത്തരവ്.

പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിടാൻ സർക്കാർ ഉദ്യോഗസ്ഥർ അനുമതി ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിലായിരുന്നു ഉത്തരവ് പുറത്തിറക്കിയത്.

Advertising
Advertising

സാമൂഹിക മാധ്യമങ്ങളിൽനിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഉത്തരവിൽ അറിയിച്ചിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News