സഭാക്കേസ്; സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ
എതിർ വിഭാഗത്തിനായി സർക്കാർ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സഭാ നേതൃത്വം തുറന്നടിച്ചു
കോട്ടയം: സഭാക്കേസിൽ സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ . എതിർ വിഭാഗത്തിനായി സർക്കാർ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സഭാ നേതൃത്വം തുറന്നടിച്ചു. യാക്കോബായ വിഭാഗം തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനുണ്ടായ കനത്ത തോൽവിയും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നു.
2017 ലെ സുപ്രിംകോടതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാക്കിയാണ് ഓർത്തഡോക്സ് സഭ നേതൃത്വം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. യാക്കോബായ വിഭാഗത്തിന് അനുകല നിലപാട് സ്വീകരിച്ച് സർക്കാർ നാടകം കളിക്കുന്നതായും ഓർത്തഡോക്സ് സഭ വിമർശിക്കുന്നു. തൃശ്ശൂർ അങ്കമാലി ഭദ്രാസനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിൽ പൊലീസ് ഏകപക്ഷീയമായി എതിർ വിഭാഗത്തെ സഹായിക്കുന്നതാണ് വിമർശനം.
തെരഞ്ഞെടുപ്പിൽ സർക്കാരും ഇടതുമുന്നണിയ്ക്കുമുണ്ടായ തിരിച്ചടിയും ഓർത്തഡോക്സ് സഭാ നേതൃത്വം ഓർമിപ്പിക്കുന്നു. ചർച്ച് ബിൽ നടപ്പിലാക്കാനുള്ള സർക്കാർ നീക്കങ്ങളിലും മുഖ്യമന്ത്രിയുടെ യാക്കോബായ സഭയ്ക്ക് അനുകൂല പ്രസ്താവനയിലും ഓർത്തഡോക്സ് സഭ നേരത്തെ എതിർപ്പ് പരസ്യമാക്കിയിരുന്നു.