സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ആൾ അറസ്റ്റിൽ

പൂര ദിവസം ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2024-04-18 16:21 GMT

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പൂര ദിവസം ഡ്രോൺ പറത്തുന്നത് നിരീക്ഷിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

പൂരം നടക്കുന്ന ദിവസങ്ങളിൽ തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും ഹെലികോപ്ടർ, ഹെലിക്യാം, എയർഡ്രോൺ, ജിമ്മിജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധിച്ച് ഉത്തരവിട്ടിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News