പോപുലർ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ വിട്ടത്

Update: 2022-09-24 08:47 GMT
Editor : Dibin Gopan | By : Web Desk

എറണാകുളം: കൊച്ചിയിൽ അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയുടേതാണ് നടപടി. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ വിട്ടത്. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും, ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റിലായവരെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ, കോടതി വളപ്പിൽ വെച്ച് ഇവർ എൻഐഎക്കും ആർഎസ്എസിനും എതിരെ മുദ്രാവാക്യം വിളിച്ചു. കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു. കോടതിയിൽ പ്രതിഷേധം വേണ്ടെന്ന് കോടതി നിർദേശിച്ചു.

Advertising
Advertising

അതേസമയം, കണ്ണൂർ തളിപ്പറമ്പിൽ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് സിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തളിപ്പറമ്പ് എളമ്പേരം പാറയിലായിരുന്നു ഹർത്താലിനിടെ പിഎഫ്ഐ പ്രവർത്തകർ കടയുമയെ ഭീഷണിപ്പെടുത്തിയത്. സിസ്റ്റം കെയർ എന്ന മൊബൈൽ ഷോപ്പ് കടയുടമയെയാണ് ഭീഷണിപ്പെടുത്തിയത്.

Full View


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News