സംസ്ഥാനത്തെ ക്വാറി, ക്രഷർ സമരം പിൻവലിച്ചു

സമരം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോഴേക്കും നിർമാണ മേഖല ഏതാണ്ട് പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തി

Update: 2023-02-03 12:33 GMT
Advertising

തിരുവനന്തപുരം: നാലുദിവസമായി തുടരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. സർക്കാരുമായുള്ള ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ബുധനാഴ്ച്ച ഖനന വകുപ്പുമായി ക്വാറി ഉടമകൾ ചർച്ച നടത്തും. ഖനനം നടത്തുന്നതിനും പാറ പൊട്ടിച്ചുമാറ്റുന്നതിനും ചില നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു.

ഈ നിയന്ത്രണങ്ങൾ എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം ആരംഭിച്ചത്. സമരം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോഴേക്കും നിർമാണ മേഖല ഏതാണ്ട് പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തി. തുടർന്നാണ് വേഗത്തിൽ ഇടപെടുന്ന സാഹചര്യത്തിലേക്ക് സർക്കാർ എത്തിയത്.

ഇന്ന് ക്വാറി, ക്രഷർ മേഖലയിലെ സംഘടനകളുമായി സർക്കാർ നടത്തിയ അനൗപചാരിക ചർച്ചയിലാണ് തീരുമാനമായത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News