നിമിഷപ്രിയയുടെ മോചനം; മധ്യസ്ഥ ചർച്ചക്ക് യെമനിലേക്ക് യാത്രാനുമതി നൽകണമെന്ന് ആക്ഷൻ കൗൺസിൽ
മധ്യസ്ഥ ചർച്ചക്ക് കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു
Update: 2025-07-22 15:34 GMT
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചക്ക് യെമനിലേക്ക് യാത്രാനുമതി തേടി ആക്ഷൻ കൗൺസിൽ. അനുമതി തേടി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.
ആക്ഷൻ കൗൺസിലിന്റെ മൂന്ന് പേർ, മാർക്കസിൽ നിന്ന് രണ്ട് പ്രതിനിധികൾ എന്നിവർക്ക് യാത്രാനുമതി നൽകണമെന്നാണ് ആവശ്യം. മധ്യസ്ഥ ചർച്ചക്ക് കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യെമനിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിലാണ് ആക്ഷൻ കൗൺസിലിന്റെ കത്ത്.
watch video: