ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‍ലാമി സമീകരണം ദുരുദ്ദേശ്യപരം, അംഗീകരിക്കാനാവില്ല; ഐ.എസ്.എം

ജമാഅത്തെ ഇസ്‍ലാമിയും ആര്‍.എസ്.എസും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ്

Update: 2023-02-25 12:54 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനങ്ങളെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന ആര്‍.എസ്.എസിനോട് ജമാഅത്തെ ഇസ്‍ലാമിയെ തുലനപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ദുരുദ്ദേശപരമാണെന്ന് കോഴിക്കോട് മുജാഹിദ് സെന്‍ററില്‍ ചേര്‍ന്ന ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‍ലാമിയുടെ ആശയാദര്‍ശയങ്ങളോട് കടുത്ത വിയോജിപ്പുകളുണ്ട്. എന്നാല്‍പ്പോലും ജമാഅത്തെ ഇസ്‍ലാമിയും ആര്‍.എസ്.എസും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്ന് സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.

അടുത്ത ആറ് മാസകാലത്തേക്കുള്ള സംഘടനയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുമെന്നും പൂനുര്‍ മുജാഹിദ്-സുന്നി സംവാദത്തിന്‍റെ എഴുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി വിപുലമായ ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുമെന്നും ഐ.എസ്.എം അറിയിച്ചു.

ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ശരീഫ് മേലേതില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, ഡോ. ജംശീര്‍ ഫാറുഖി, ബരീര്‍ അസ്‍ലം, ശാഹിദ് മുസ്‍ലിം, സുബൈര്‍ പീടിയേക്കല്‍, സൈയ്ത് മുഹമ്മദ്, ജലീല്‍ മാമാങ്കര, യാസര്‍ അറഫാത്ത്, ആദില്‍ അത്വീഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News