കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാർഥികൾ ഇപ്പോൾ ഉന്നയിക്കുന്നുണ്ട്.

Update: 2023-01-23 01:05 GMT

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. വിദ്യാർഥികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കും.

ഡയറക്ടർ ശങ്കർ മോഹനൻ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നാണ് വിദ്യാർഥികളുടെ തീരുമാനം. ഇന്നലെ ക്യാമ്പസിൽ ചേർന്ന ജനറൽബോഡി യോഗത്തിലും ഈ തീരുമാനം തന്നെയാണ് ഉണ്ടായത്. ഇതേതുടർന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാർഥികളെ ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാർഥികൾ ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. ശങ്കർ മോഹനും കൂട്ടരും ജാതി വിവേചനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. കമ്മീഷന്റെ കണ്ടത്തലുകൾ പൊതുസമൂഹതിന് മുമ്പിൽ എത്തണമെന്നാണ് ഇവർ പറയുന്നത്. അതേസമയം ചെയർമാൻ അടൂർ ഗോപാലകൃഷ്ണനോട് നിസ്സഹകരണം തുടരാനും വിദ്യാർഥികൾ തീരുമാനിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News