മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മരിച്ചു; അറസ്റ്റിലായത് ലഹരിക്കടത്ത് കേസിൽ

തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം

Update: 2023-08-01 07:01 GMT

മലപ്പുറം: താനൂരില്‍ കസ്റ്റഡി മരണമെന്ന് ആരോപണം. ഇന്നലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

അതേസമയം പ്രതി മരിച്ചതിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല.

ലഹരിക്കേസിലാണ് പൊലീസ് ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്. മൃതദേഹം താനൂര്‍ താനൂര്‍ അജിനോറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ബന്ധുക്കളെ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

Advertising
Advertising

താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ച് ഇന്നു പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ 4 മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നുമാണ് ഡിവൈഎസ്പി വി.വി.ബെന്നി പറയുന്നത്.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News