കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

ഇന്നലെ ഉച്ച സമയത്ത് കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രക്ഷപ്പെടുന്നത്

Update: 2022-11-01 07:38 GMT
Editor : ijas
Advertising

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. ബൈക്ക് മോഷണക്കേസിലെ പ്രതി പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്. മാറാട് വെച്ചാണ് റിയാസിനെ പൊലീസ് പിടികൂടുന്നത്. ഇന്നലെ ഉച്ച സമയത്ത് കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രക്ഷപ്പെടുന്നത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോവുമ്പോള്‍ മെഡിക്കല്‍ കോളജിന് പരിസരത്തു വെച്ചാണ് ഇയാൾ രക്ഷപെട്ടത്.

Full View

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു. രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പൊലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് പ്രതി കിട്ടിയ അവസരം മുതലാക്കി ഓടിരക്ഷപെട്ടത്. പ്രതിക്കായി മെഡിക്കല്‍ കോളജ് എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ എ.സി.പിയോട് ഡി.സി.പി വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കോഴിക്കോട് എ.സി.പി സുദര്‍ശനും വ്യക്തമാക്കി. ഭക്ഷണം കഴിക്കാന്‍ കയറ്റിയപ്പോള്‍ രണ്ട് കൈയിലേയും കൈയാമം അഴിച്ചതായും സാധാരണ ഒരു കൈയിലേത് മാത്രമാണ് അഴിക്കുകയെന്നും എ.സി.പി പറഞ്ഞു. മാത്രമല്ല, ഒരു പൊലീസുകാരന്‍ മാത്രമാണ് പ്രതിയുടെ കൂടെയുണ്ടായിരുന്നത്. മറ്റെയാള്‍ സ്റ്റേഷനിലേക്ക് ഭക്ഷണം കഴിക്കാനായി വന്നിരുന്നു. ഇത് മുതലാക്കിയാണ് പ്രതി രക്ഷപെട്ടതെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News