തന്‍റെ കാലത്തല്ല മരം മുറി നടന്നത്: ശശീന്ദ്രന്‍റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ

ശശീന്ദ്രന്‍റെ പരാമർശങ്ങൾ മുൻ വകുപ്പ് മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വ്യാഖ്യാനിക്കാൻ ഇടയാക്കുന്നുവെന്ന് സിപിഐ.

Update: 2021-06-12 05:41 GMT
By : Web Desk

മരം മുറി വിവാദത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ പരാമർശങ്ങളിൽ സിപിഐക്ക് അതൃപ്തി. ശശീന്ദ്രന്‍റെ പരാമർശങ്ങൾ മുൻ വകുപ്പ് മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വ്യാഖ്യാനിക്കാൻ ഇടയാക്കുന്നുവെന്ന് സിപിഐ. തന്‍റെ കാലത്തല്ല മരം മുറി നടന്നതെന്ന് ആവർത്തിക്കുന്നത് തെറ്റായ സൂചന നൽകുന്നു. പിന്നെ എന്തിനാണ് തന്നെ വേട്ടയാടുന്നതെന്നും ശശീന്ദ്രൻ ചോദിച്ചിരുന്നു. ഇതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണം.

തന്‍റെ കാലത്ത് നടക്കാത്ത സംഭവത്തിൽ എന്തിനാണ് തന്നെ വേട്ടയാടുന്നതെന്ന് ശശീന്ദ്രൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ശശീന്ദ്രന്‍റെ പ്രതികരണം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സിപിഐ ആയിരുന്നു വനം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

Advertising
Advertising

തന്‍റെ കാലത്തല്ല ഇതൊന്നും നടന്നത് എന്ന് ഇപ്പോഴത്തെ വനംമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കാലത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് ജനം സംശയിക്കും. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് നിലവിലെ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ പരാമര്‍ശങ്ങളില്‍ സിപിഐ അതൃപ്തി അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം കൂടി പരിഗണിച്ചാണ് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും മുന്‍ വനംമന്ത്രി കെ രാജുവും തങ്ങളുടെ കാലത്ത് വീഴ്ചകളൊന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വന്നത്. മരംമുറി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിരുന്നുവെന്നും മുന്‍ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. 

Full View


Tags:    

By - Web Desk

contributor

Similar News