തൃശൂരിൽ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റില്‍

ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Update: 2022-07-23 12:42 GMT

തൃശൂർ: കുന്നംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ടു പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍  ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന, ചെമ്മന്തിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര കൃത്യത്തിനു ശേഷം പ്രതികൾ ഒളുവിലായിരുന്നു.

 ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി കുന്നംകുളത്തെ സ്വകാര്യ ആശുപത്രയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ആന്തരിക രക്ത സ്രാവം മൂലം യുവതി അത്യാസന്ന നിലയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുൻപും ഭർത്താവ് പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertising
Advertising

ഇന്നലെയാണ് അതിക്രൂരമായ പീഡനം നടന്നത്. യുവതിയുടെ വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മനസാക്ഷി മരവിക്കും വിധമുള്ള കൃത്യമാണ് ഭർത്താവ് ഭാര്യയോട് ചെയ്തത്. സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റി.

പീഡനദൃശ്യങ്ങള്‍ പകർത്തുകയും അത് പെൻഡ്രൈവിലേക്ക് മാറ്റുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ പക്കൽ നിന്നും പെൻഡ്രൈവ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.  പ്രതികൾക്കെതിരെ ബലാത്സംഗം, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 


Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News