പുനലൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെമ്മന്തൂർ സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Update: 2021-04-21 01:57 GMT

പുനലൂർ ചെമ്മന്തൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചെമ്മന്തൂർ സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഇന്നലെ രാത്രി 7.30ഓടെ ചെമ്മന്തൂര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ വാക്ക് തർക്കത്ത തുടർന്നാണ് കൊലപാതകം ഉണ്ടായത്.പുനലൂർ സ്വദേശി സുരേഷ് സനലിന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു. കഴുത്തിൽ ആഴമേറിയ മുറിവേറ്റ സനലിനെ ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കൊലപാതകം നടത്തിയ സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി സനലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News