കോഴിക്കോട്ട് മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
സുൽത്താൻ ബത്തേരി സ്റ്റേഷനിലെ ഹൈവേ റോബറി കേസിൽ പ്രതിയാണ് ഇയാൾ
കോഴിക്കോട്: മോഷണ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി പോയി. കൊടുങ്ങല്ലൂർ സ്വദേശി തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി അപ്പു എന്ന സുഹാസ് ആണ് ചാടി പോയത്.
സുൽത്താൻ ബത്തേരി പോലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തൃശൂരിൽ നിന്നും ബത്തേരിയിലേക്ക് പ്രതിയെ കൊണ്ടു വരുന്ന സമയത്ത് കോഴിക്കോട് ചേവായൂരിൽ നിന്നാണ് ചാടിപ്പോയത്. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ ഹൈവേ റോബറി കേസിലെ പ്രതിയാണ്. ഇന്ന് (06.11.25) പുലർച്ചെയാണ് സംഭവം. ഇത് കൂടാതെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലോ, ബത്തേരി പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ 0495 22357691
ഇൻസ്പെക്ടർ എസ് എച്ച് ഓ 9497987180
ബത്തേരി പോലീസ് സ്റ്റേഷൻ 04936 220400
ഇൻസ്പെക്ടർ എസ് എച്ച് ഓ 94979 87200