ഗോവിന്ദപുരം ക്ഷേത്രത്തിൽ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് കവർച്ച; 35,000 രൂപയോളം നഷ്ടപ്പെട്ടു

ഹെൽമറ്റിട്ടെത്തിയ കള്ളന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Update: 2022-10-08 05:01 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ഗോവിന്ദപുരം ശ്രീ പാത്ഥസാരഥി ക്ഷേത്രത്തിൽ കവര്‍ച്ച. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. 6 ഭണ്ഡാരങ്ങൾ പൊളിച്ചു. 35,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രഥമിക വിവരം. പുലർച്ചെ മൂന്നേമുക്കാലോടെയാണ് കള്ളൻ കയറിയത് .

മോഷണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റിട്ട് മുണ്ടുമടക്കിക്കുത്തി കള്ളൻ മോഷണം നടത്തിയത്. ക്ഷേത്രത്തിലുള്ള നടപ്പന്തൽ നിർമാണം നടന്നുവരികയാണ്. അവിടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പൂജ നടന്നിരുന്നു.ധാരാളം വിശ്വാസികളിൽ ഈ ദിവസങ്ങളിൽ ക്ഷേത്രത്തില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ കാണിക്കയായി നല്ലൊരു തുക ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Advertising
Advertising

കുത്തിത്തുറന്നതിൽ അഞ്ചെണ്ണം ശ്രീകോവിലിനുള്ളിലെ ഭണ്ഡാരവും ഒരെണ്ണം പുറത്തുള്ളതുമാണ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News