അബദ്ധത്തിൽ ബസ് മാറിക്കയറിയ ഭിന്നശേഷിക്കാരനായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി

സംസാരശേഷിയോ കേള്‍വി ശക്തിയോ ഇല്ലാത്ത ഇദ്ദേഹം ദിശമാറി കയറി ഏതെങ്കിലും സ്ഥലത്തെത്തി പരിഭ്രാന്തനായി നിൽക്കുകയായിരിക്കുമെന്നാണ് കുടുംബം സംശയിക്കുന്നത്.

Update: 2022-08-05 16:38 GMT
Editor : Nidhin | By : Web Desk

കൊല്ലം: അബദ്ധത്തിൽ ബസ് മാറിക്കയറിയ ഭിന്നശേഷിക്കാരനായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സുബേർക്കുട്ടി (55)നെയാണ് കാണാതായത്. ഫ്‌ലോർമില്ലിൽ ജോലി ചെയ്യുന്ന സുബേർകുട്ടി ജൂലൈ 31 ന് പെൻഷൻ സംബന്ധമായ ആവശ്യത്തിന് ശാസ്താംകോട്ടയിൽ നിന്ന് ഭരണിക്കാവിലേക്ക് വരുന്നതിനിടെ അബദ്ധത്തിൽ അടൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപോകുകയായിരുന്നു.

ഇദ്ദേഹം അടൂർ ഭാഗത്തേക്കുള്ള ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംസാരശേഷിയോ കേള്‍വി ശക്തിയോ ഇല്ലാത്ത ഇദ്ദേഹം ദിശമാറി കയറി ഏതെങ്കിലും സ്ഥലത്തെത്തി പരിഭ്രാന്തനായി നിൽക്കുകയായിരിക്കുമെന്നാണ് കുടുംബം സംശയിക്കുന്നത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് സുബേർകുട്ടി. കാണാതായ അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാണാതാകുമ്പോൾ ചന്ദന കളർ ഷർട്ട്, വെള്ളമുണ്ട് എന്നിവയായിരുന്നു വേഷം. 172 സെന്റി മീറ്റർ ഉയരം, മുടി പറ്റെ വെട്ടിയ നിലയിലാണ്.

Advertising
Advertising

സുബേർകുട്ടിയെ കുറിച്ച് എ്‌ന്തേലും വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9061489190, 9037888346, 9747878920 ഈ നമ്പറുകളിലോ അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.

 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News