'കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല, ഭാര്യ പോലും ഇറങ്ങിപ്പോയി'; മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച് യൂത്ത് ലീഗ് നേതാവ്

മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം

Update: 2022-11-04 11:32 GMT
Editor : ijas | By : Web Desk

കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബു. അബ്ദുല്‍ നാസര്‍ മഅ്ദനിയെയും ഭാര്യ സൂഫിയ മഅ്ദനിയെയും അധിക്ഷേപിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു രംഗത്തുവന്നത്. 'ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്‍റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയെന്നും ഫൈസല്‍ ബാബു പറഞ്ഞു. മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.

Advertising
Advertising

സൂഫിയ മഅ്ദനി ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോയ്ക്ക് നിന്നുകൊടുത്തുവെന്നും, തന്‍റെ ഭര്‍ത്താവിന്‍റെ ദുര്യോഗത്തെ ലീഗിനെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചതെന്നും ഫൈസല്‍ ബാബു പ്രസംഗത്തില്‍ ആരോപിച്ചു.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്‍റെ വാക്കുകള്‍:

ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്‍റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി.

ജോണ്‍ ബ്രിട്ടാസ് നീട്ടിക്കൊടുത്ത ബ്ലാങ്ക് ചെക്കിന്‍റെ കനത്തിനനുസരിച്ച് മുസ്‌ലിം ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോയ്ക്ക് നിന്നു കൊടുത്തു. തന്‍റെ ഭര്‍ത്താവിന്‍റെ ദുര്യോഗത്തെ ലീഗ് പാര്‍ട്ടിയെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചത്.

തിരൂരങ്ങാടി തെരുവിലൂടെ കരിമ്പൂച്ചകളുടെ അകമ്പടിയോടെ കടന്നുപോയ ജാഥ കണ്ടിട്ടുള്ളവരേ… ആ മനുഷ്യന്‍റെ ദയനീയ സ്ഥിതി ഈ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ നിങ്ങള്‍ കാണുന്ന ചിത്രമില്ലേ അതുപോലെയാണ്. ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്യുകയല്ല, അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യന്‍

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News