ഭാരത്മാതാ വിഷയത്തിൽ സിപിഐഎമ്മുമായി ഇപ്പോൾ ചർച്ചക്കില്ല; ബിനോയ് വിശ്വം
സിപിഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
ബിനോയ് വിശ്വം
കൊച്ചി: ഭാരത്മാതാ വിഷയത്തിൽ സിപിഐഎമ്മുമായി സിപിഐ ഇപ്പോൾ ചർച്ചക്കില്ലെന്ന് ബിനോയ് വിശ്വം. സിപിഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
വിഷയത്തിൽ മന്ത്രിമാരെല്ലാം പ്രതികരിച്ചു കഴിഞ്ഞു. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ദുരുദ്ദേശപരമാണെന്നും വ്യത്യസ്ത അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയും മറുപടി പറഞ്ഞിട്ടുണ്ട്. സർക്കാരിലെ നാലു മന്ത്രിമാരും മറുപടി പറഞ്ഞു. എല്ലാത്തിനും മുഖ്യമന്ത്രി തന്നെ മറുപടി നൽകണമെന്നില്ല എന്നും ബിനോയ് വിശ്വം വിശദീകരിച്ചു.
നിലമ്പൂരിലെ കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പാർട്ടി പങ്കുചേരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. മരണത്തിനെ ചിലർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. കേരളം അംഗീകരിക്കുന്ന ശൈലിയല്ല ഇത്. കോൺഗ്രസിന്റേത് പ്രാകൃത ശൈലിയാണെന്നും നിലമ്പൂരിൽ യുഡിഎഫ് ഭീതിയിലാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യുഡിഎഫിനെ കാത്തിരിക്കുന്നത് ദയനീയ പരാജയമെന്നും സ്വരാജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.