നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു

Update: 2025-11-29 07:40 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു . അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങിയിരുന്നു.

ഡിസംബര്‍ എട്ടിനാണ് കേസിൽ അന്തിമവിധി. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിൻ്റെ നടപടികള്‍ പുരോഗമിക്കുന്നത്.

കേസിൽ ആകെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്.രണ്ട് പേരെ മാപ്പ് സാക്ഷിആക്കുകയും ഒരാളെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. കേസിൽ ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ഏഴര വർഷത്തിന് ശേഷം 2024 സെപ്തംബറിലാണ് സുനി ജാമ്യത്തിലിറങ്ങിയത്.

പള്‍സര്‍ സുനി, മാര്‍ട്ടിൻ ആന്‍റണി,ബി. മണികണ്ഠൻ, വി.പി വിജീഷ്,എച്ച് .സലിം(വടിവാൾ സലിം),ചാര്‍ലി,ചാര്‍ലി തോമസ്,പി. ഗോപാലകൃഷ്ണൻ(ദിലീപ്),സനിൽകുമാര്‍(മേസ്തിരി സനിൽ) എന്നിവരാണ് കേസിലെ പ്രതികള്‍.വിഷ്ണുവാണ് മാപ്പുസാക്ഷി. പ്രദീഷ് ചാക്കോ,രാജു ജോസഫ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News