ജിന്നിന്റെ പേരിൽ വ്യാജ ചികിത്സ, 2500 രൂപയുടെ പഴം...; തിരുനാവായയിലെ കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ, ജിന്ന് ഊതിയ പഴമാണെന്ന് പറഞ്ഞ്, തൊലിക്കാത്ത വാഴപ്പഴം മുറിച്ച് 1000, 2500 രൂപയ്ക്കും ആളുകൾക്ക് വിൽക്കുന്ന സാഹചര്യം വരെയുണ്ടായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെയാണ് ഇതൊരു വ്യാജ തട്ടിപ്പ് കേന്ദ്രമാണെന്ന് ബോധ്യപ്പെട്ട് നാട്ടുകാർ ഇടപെട്ടത്.

Update: 2026-09-09 14:47 GMT

തിരുനാവായ: മലപ്പുറം തിരുനാവായയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി നാട്ടുകാർ. 'ജിന്ന് മഹ്ളർ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് നാട്ടുകാർ അടച്ചുപൂട്ടിയത്. ഈ ചികിത്സാ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ആത്മീയ ചികിത്സാ കേന്ദ്രം എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തിരുനാവായ ബന്ധർക്കടവിലാണ് 'കായൽപട്ടണം ജിന്ന് മഹ്ളർ' എന്ന പേരിൽ കേന്ദ്രം കുറച്ചുകാലമായി പ്രവർത്തിച്ചുവന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകൾ ഇവിടേക്കെത്തുന്നുണ്ടെന്ന് സംഘാടകർ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു.

Advertising
Advertising

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ, ജിന്ന് ഊതിയ പഴമാണെന്ന് പറഞ്ഞ്, തൊലിക്കാത്ത വാഴപ്പഴം മുറിച്ച് 1000, 2500 രൂപയ്ക്കും ആളുകൾക്ക് വിൽക്കുന്ന സാഹചര്യം വരെയുണ്ടായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെയാണ് ഇതൊരു വ്യാജ തട്ടിപ്പ് കേന്ദ്രമാണെന്ന് ബോധ്യപ്പെട്ട് നാട്ടുകാർ ഇടപെട്ടത്.

നാട്ടുകാർ കേന്ദ്രത്തിലെത്തി പ്രതിഷേധിക്കുകയും പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന്, അഞ്ച് ദിവസത്തിനകം ഇത് പൂർണമായും അവസാനിപ്പിക്കാമെന്നും ഇത്തരത്തിലുള്ള ചൂഷണങ്ങൾ മേലാൽ ആവർത്തിക്കില്ലെന്നും കേന്ദ്രം നടത്തുന്നയാൾ ഉറപ്പുനൽകുകയായിരുന്നു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News