ഡൽഹി പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദിച്ചെന്ന എന്‍എസ്‌യു നേതാവ് ആതിരയുടെ പരാതി; കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ തങ്ങള്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചുവെന്നും ആതിരയുടെ പരാതിയിലുണ്ട്

Update: 2026-10-15 07:49 GMT

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ ഡല്‍ഹി പൊലീസ് മര്‍ദിച്ചെന്ന് കാട്ടി തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ കേസ്. എന്‍എസ്‌യു നേതാവ് ആതിര.സിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ തങ്ങള്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചുവെന്നും ആതിരയുടെ പരാതിയിലുണ്ട്. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചുവെന്നും ആതിര പരാതിപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്താതെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ തുടരന്വേഷണത്തിന് ശേഷം വ്യക്തമായേക്കും.

Advertising
Advertising

സമരത്തിനിടെ പരിക്കേറ്റ എന്‍എസ്‌യു പ്രവര്‍ത്തകരോടൊപ്പം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. ചഞ്ചല്‍യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് യൂണിഫോമിലില്ലാത്തവരും മര്‍ദിച്ചെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

'യൂണിഫോം ധരിച്ചെത്തിയവരും അല്ലാത്തവരുമായിട്ടുള്ളവരാണ് ബസില്‍ വെച്ച് ഞങ്ങളെ മര്‍ദിച്ചത്. നിങ്ങള്‍ കുറച്ചുപേര്‍ കാരണം ഞങ്ങള്‍ക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമര്‍ദനം. ഇനിയും പ്രതിഷേധിക്കും. മര്‍ദിച്ചൊതുക്കാമെന്ന് കരുതിയിട്ട് കാര്യമില്ല'. മര്‍ദനത്തില്‍ പരിക്കേറ്റ ആതിര മാധ്യമങ്ങളോട് പ്രതികരിച്ചു. മനുഷ്യനാണെന്ന് പോലും പരിഗണിച്ചില്ല. സഞ്ചരിക്കുന്ന ജയിലുകളില്‍ നിരവധി പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരെയും തല്ലിച്ചതച്ചു. മുസ്ലിം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

ഡൽഹി പൊലീസിന്‍റേത് ഗുരുതരമായ തെറ്റാണെന്നും നിയമപരമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗുരുതരമായി മർദ്ദിച്ചു. പെൺകുട്ടികളുടെ വസ്ത്രം വലിച്ചുകീറി. പരാതി പറഞ്ഞിട്ടും ആരും നോക്കാനുണ്ടായിരുന്നില്ല. അങ്ങനെയാണ് തനിക്കും പൊലീസിനും ഇവർ പരാതി അയച്ചത്. സമരത്തിൽ പങ്കെടുക്കുന്നത് കുറ്റകരമൊന്നുമല്ലല്ലോ. എഫ്ഐആറിടുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ നോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സമരക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരായ പ്രതികാര നടപടി ഡൽഹി പൊലീസ് തുടരുകയാണ്. പൊലീസ് മർദനമേറ്റ എൻഎസ് യു പ്രവർത്തകർക്കെതിരെയും പൊലീസിനെതിരെ പരാതി നൽകിയ വനിതാ മാധ്യമപ്രവർത്തകർക്കെതിരെയും ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News