തൊടുപുഴ കൊലപാതകം: ബിജുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്‌

പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും

Update: 2025-03-23 02:13 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: തൊടുപുഴയിൽ ബിസിനസ് പങ്കാളിയും ക്വട്ടേഷൻ സംഘവും ചേർന്ന് കൊലപ്പെടുത്തിയ ചുങ്കം സ്വദേശി ബിജുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തുക. കേസിൽ അറസ്റ്റിലായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗൺ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം.

കൊലപാതകത്തിന് ശേഷം കാപ്പ കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജോമോനും ബിജുവും തമ്മിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. ജോമോൻ മുമ്പും ക്വട്ടേഷൻ സംഘത്തിൻ്റെ സഹായം തേടിയിരുന്നതായും ഇവർക്ക് കൊലയിൽ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News