കാസർകോട്ട് ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു

Update: 2026-07-04 01:28 GMT

കാസർകോട്: കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തച്ചങ്ങാട് സ്വദേശി മുഹമ്മദ് നൗഷാദ്, കോളിയടുക്കം സ്വദേശി കെ. പി. ഷെരീഫ്, കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാലിഹ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ നിന്നായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ബേക്കൽ പൊലീസ് കേസെടുത്തത്.

ജില്ലാ ആശുപത്രിയിൽ വെച്ചുനടത്തിയ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News