നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലപ്പെട്ട മഹേന്ദ്രന്‍റെ സുഹൃത്തുക്കളായ സാംജി, ജോമി,മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്

Update: 2022-07-10 02:22 GMT

ഇടുക്കി: ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.കൊല്ലപ്പെട്ട മഹേന്ദ്രന്‍റെ സുഹൃത്തുക്കളായ സാംജി, ജോമി,മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ മറവ് ചെയ്ത മഹേന്ദ്രന്‍റെ മൃതദേഹം പോതമേട് ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി.

ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ മാസം 27 ന് മഹേന്ദ്രനുൾപ്പെടെയുള്ള നാലംഗ സംഘം മൂന്നാർ പോതമേട് വനമേഖലയിൽ നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.മഹേന്ദ്രനെ കാണാതായ ദിവസം പ്രതികൾക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിന്‍റെ സി.സി ടി.വി ദൃശ്യവും പൊലീസിന് ലഭിച്ചു.അന്വേഷണം തങ്ങളിലേക്കെത്തുമെന്നറിഞ്ഞതോടെ മൂന്ന് പേരും പോലീസിൽ കീഴടങ്ങി. കാട്ടിലൂടെ നടക്കുന്നതിനിടെ മഹേന്ദ്രന്‍റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്‍റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തെന്നും പേടി മൂലം മൃതദേഹം വനത്തിൽ മറവ് ചെയ്തെന്നുമായിരുന്നു ഇവർ പോലീസിന് നൽകിയ മൊഴി.

തുടർന്ന് പ്രതികളുമായി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് മൃതദേഹം പുറത്തെടുത്തു. വെടി വയ്ക്കാനുപയോഗിച്ച തോക്കും അനുബന്ധ വസ്തുക്കളും സമീപത്ത് നിന്ന് കണ്ടെടുത്തു. മഹേന്ദ്രന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News