Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാർ സ്വദേശികളായ ആസിഫ്, സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 26നാണ് കണ്ണൂർ സ്വദേശിനിയെ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്.
ഏപ്രിൽ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു 32കാരിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.