വടകരയിൽ കാർ യാത്രികനെ മർദിച്ച സംഭവം; മൂന്ന് ബസ് ജീവനക്കാർ കസ്റ്റഡിയിൽ

ക്ലീനർ ആയ അനൂപാണ് സാജിദാണ് മർദിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

Update: 2023-12-26 10:59 GMT

കോഴിക്കോട്: വടകര കുട്ടോത്ത് കാർ യാത്രികനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ബസ് ജീവനക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വടകര മൂ​രാട് സ്വദേശി സാജിദിനായിരുന്നു മർദനമേറ്റത്. സാജിദും കുടുംബവും യാത്ര ചെയ്യുന്നതിനിടെ കാർ‍ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങൾ തന്നെയാണ് വീഡിയോ പകർത്തിയത്. മർദനമേറ്റതിന് പിന്നാലെ സാജിദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Advertising
Advertising

ഇതിനു ശേഷമാണ് വടകര സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് പൊലീസ് ബസ് ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ദൃശ്യങ്ങൾ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

ക്ലീനർ ആയ അനൂപാണ് സാജിദാണ് മർദിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാളെ അറസ്റ്റ് ചെയ്‌തേക്കും. മറ്റ് രണ്ട് പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചായിരിക്കും തുടർനടപടികൾ.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News