കാസര്‍ക്കോട്ട് ആസിഡ് ഉള്ളില്‍ചെന്ന് മാതാപിതാക്കളും മകനും മരിച്ചു; കൂട്ട ആത്മഹത്യയെന്ന് സംശയം
ഗോപി, ഭാര്യ ഇന്ദിര,മകൻ രജേഷ് എന്നിവരാണ് മരിച്ചത്.മറ്റൊരു മകന്‍ രാകേഷിന്‍റെ നില അതീവ ഗുരുതരം
Update: 2025-08-28 02:16 GMT
കാസർകോട്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി, ഭാര്യ ഇന്ദിര മകൻ രജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷിനെ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ നാലുമണിയോടെയാണ് സംഭവം നാട് അറിഞ്ഞത്.
മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ സൂചന.
ശ്രദ്ധിക്കുക...
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)