നിലമ്പൂരില്‍ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലുംസംഘവുമാണ് ലഹരി മരുന്ന് പിടികൂടിയത്.

Update: 2024-03-07 01:59 GMT
Advertising

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വടപുറത്ത് എം.ഡി.എം.എയുമായി മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയില്‍. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍ , നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് , തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പതിമൂന്നര ലക്ഷം രൂപ വരുന്ന 265 ഗ്രാം എം.ഡി.എം.എ പിടികൂടി. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലും സംഘവുമാണ് ലഹരി മരുന്ന് പിടികൂടിയത്.


Full View


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News