കായികോത്സവത്തിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് മൂന്ന്‌പേർക്ക് പരിക്ക്

മന്ത്രി വി. ശിവൻകുട്ടി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Update: 2022-12-04 05:21 GMT

തിരുവനന്തപുരം: സ്‌കൂൾ കായികോത്സവം നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്. രണ്ട് കായിക താരങ്ങൾക്കും ഒരു പരിശീലകനുമാണ് പരിക്കേറ്റത്. കാണികൾ ഇരിക്കുന്നിടത്തേക്ക് മരച്ചില്ല ഒടിഞ്ഞു വീഴുകയായിരുന്നു. എറണാകുളം വെങ്ങോല സ്വദേശിയായ കെ.പി അബിദ എന്ന വിദ്യാർഥിയുടെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഉടൻ സ്ഥലത്തെത്തിയ മന്ത്രി വി. ശിവൻകുട്ടി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സ്റ്റേഡിയത്തിനു ചുറ്റിലുമുള്ള മരങ്ങളിലെ അപകടകരമായ മരച്ചില്ല വെട്ടിമാറ്റാൻ  നിർദേശം നൽകുകയും ചെയ്തു. പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertising
Advertising

കായിക മത്സരങ്ങൾ പുരോഗമിക്കുന്നു

അറുപത്തിനാലാമത് സ്‌കൂൾ കായികോത്സവം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ നൂറ് മീറ്റർ പോരാട്ടം വൈകിട്ട് ആറ് മണിയോടെ നടക്കും. രാവിലെ പത്ത് മണിക്കാണ് ഹീറ്റ്‌സ്. നൂറ് മീറ്റർ ഉൾപ്പടെ ഇന്ന് ഇരുപത്തിരണ്ട് ഇനങ്ങളിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. സീനിയർ ആൺകുട്ടികളുടെ അയ്യായിരം മീറ്റർ നടത്തമാണ് ഇന്നത്തെ ആദ്യമത്സരം.

ഒമ്പത് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും അടക്കം 67 പോയിന്റോടെ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 34 പോയിന്റോടെ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. കോട്ടയം മൂന്നാമതും തൃശൂർ നാലാം സ്ഥാനത്തുമാണ്. സ്‌കൂൾ വിഭാഗത്തിൽ 21 പോയിന്റുമായി നിലവിലെ ജേതാക്കളായ മാർ ബേസിൽ കോതമംഗലമാണ് മുന്നിൽ. കുമരംപത്തൂർ സ്‌കൂൾ 16 പോയിന്റോടെ രണ്ടാമതുണ്ട്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News