എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ സ്ത്രീകള്‍ക്കായി വ്യാപക തിരച്ചില്‍ തുടരുന്നു

പശുവിനെ തിരഞ്ഞ് ഇന്നലെയാണ് മൂന്ന് പേരും കാട്ടിലേക്ക് പോയത്

Update: 2024-11-29 00:54 GMT

കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.പശുവിനെ തിരഞ്ഞ് ഇന്നലെയാണ് മൂന്ന് പേരും കാട്ടിലേക്ക് പോയത്.

കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായി. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കായി രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.

ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകിട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ്‍ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News