തൃശൂർ വോട്ട് കൊള്ള: അവിണിശ്ശേരി ബൂത്തിൽ 17 വോട്ടർമാരുടെ രക്ഷിതാവ് ബിജെപി നേതാവ്; ചേർത്തത് തറവാട് അഡ്രസിൽ
ബൂത്ത് ഏജന്റുകൂടിയായ സി.വി അനിൽകുമാറിന്റെ പേരാണ് രക്ഷിതാവായി നൽകിയിരിക്കുന്നത്
Update: 2025-08-14 04:51 GMT
തൃശൂർ: അവിണിശ്ശേരിപഞ്ചായത്തിൽ17 വോട്ടർമാരുടെ രക്ഷിതാവ് ബിജെപി നേതാവ്.69ാം നമ്പർ ബൂത്തിലെ 17 വോട്ടർമാരുടെ രക്ഷകർത്താവിന്റെ പേരിന്‍റെ സ്ഥാനത്താണ് പ്രാദേശിക ബിജെപി നേതാവായ സി.വി അനിൽകുമാറിന്റെ പേരുള്ളത്.20 വയസ് മുതൽ 61വയസുവരെയുള്ളവരുടെ വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട്.
സി.വി അനിൽകുമാറിന്‍റെ സ്വന്തം വീട്ടഡ്രസില്‍ ഭാര്യക്കടക്കം രണ്ട് വോട്ടുണ്ട്.തറവാട്ട് അഡ്രസില്‍ അമ്മക്കാണ് വോട്ടുള്ളത്. ഈ തറവാട്ടിലെ അഡ്രസിലാണ് പേരുടെ 17 വോട്ട് ചേര്‍ത്തിരിക്കുന്നത്.
വിഡിയോ സ്റ്റോറി കാണാം..