തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; വീടിന്‍റെ മേൽക്കൂര പറന്ന് സ്കൂളിലേക്ക് വീണു

നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി

Update: 2022-08-12 05:16 GMT

തൃശൂര്‍: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗറിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടിന്‍റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക്ക് വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി.

കഴിഞ്ഞ ദിവസവും തൃശൂരില്‍ മിന്നല്‍ ചുഴലി വീശിയടിച്ചിരുന്നു. അന്നമനട പാലിശേരിയിൽ പുലർച്ചെയുണ്ടായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളുടെ മേൽക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. ഒന്നരക്കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News