മണൽ മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കോയിപ്രം സ്റ്റേഷനിലെ സിപിഒ ജേക്കബ് കെ.എസിനെയാണ് സസ്‌പെൻഡ് ചെയ്തത്

Update: 2023-10-09 14:12 GMT

പത്തനംതിട്ട: മണൽ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോയിപ്രം സ്റ്റേഷനിലെ സിപിഒ ജേക്കബ് കെ.എസിനെയാണ് സസ്‌പെൻഡ് ചെയ്തത്. പത്തനംതിട്ട എസ്പി വി.അജിത്തിന്റേതാണ് നടപടി.

ജേക്കബിനെതിരെ മുമ്പ് നാല് തവണ അന്വേഷണം നടത്തിയിരുന്നു. അന്ന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇൻഗ്രിമെൻഡ് തടഞ്ഞു വച്ചു കൊണ്ട് നടപടിയെടുത്തു. എന്നാൽ പിന്നീടും കോയിപ്രം പരിധിയിലെത്തുന്ന മണൽ മാഫിയയുമായി ഇയാൾ നിരന്തരമായി ബന്ധപ്പെടുകയും വഴി വിട്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ എസ്പി നടപടിയെടുത്തിരിക്കുന്നത്.

Advertising
Advertising
Full View

പത്തനംതിട്ടയിലെ പല സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടെന്നും ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ സമാന നടപടികൾ തുടർന്നുമുണ്ടാവുമെന്നും എസ്പി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്ന മാഫിയകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News