കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം: അടക്കാകുണ്ടിൽ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു; മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധം

കടുവയെ വെടിവെച്ച് കൊല്ലണമെന്നും പിടികൂടുമെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു

Update: 2025-05-15 05:51 GMT
Editor : Lissy P | By : Web Desk

മലപ്പുറം: കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട കാളികാവ് അടക്കാകുണ്ടിൽ നാട്ടുകാരുടെ പ്രതിഷേധം.സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞു. എ.പി അനിൽകുമാർ എംഎൽഎയും സ്ഥലത്തെത്തി.  ഇന്ന് രാവിലെയാണ് ഗഫൂർ എന്നയാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം,ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലണം,കടുവയെ പിടികൂടുമെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇങ്ങനെ എഴുതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂവെന്നും നാട്ടുകാര്‍ പറഞ്ഞു.

Advertising
Advertising

ഇന്ന് പുലർച്ചെയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്.   ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

അതേസമയം,വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഒരുനടപടിയുണ്ടായില്ലെന്ന് മുന്‍ എംഎല്‍എ പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു. ഒരുമനുഷ്യന് സര്‍ക്കാര്‍ കല്‍പിക്കുന്ന വില ഒരു ലക്ഷവും രണ്ടുലക്ഷവുമാണ്. മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News