വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; മേയാന്‍ വിട്ട പശുവിനെ കൊന്നു

കഴിഞ്ഞദിവസം നരഭോജിക്കടുവ കൂട്ടിലായ വാകേരിയോടടുത്ത പ്രദേശമാണിത്

Update: 2023-12-19 15:23 GMT
Editor : ലിസി. പി | By : Web Desk

പ്രതീകാത്മക ചിത്രം

വയനാട്: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുൽത്താൻബത്തേരി വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. 

ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് നാല് വയസ്സ് പ്രായമുള്ള പശുവിനെ കടുവ കൊന്നത്. മേയാൻ വിട്ട പശുവിന് വെള്ളം കൊടുക്കാൻ ചെന്ന രാജുവിന്റെ ബന്ധു വിനോദാണ് കടുവ പശുവിനെ ആക്രമിക്കുന്നത് നേരിൽ കണ്ടത്. തുടർന്ന് ഇക്കാര്യം വിനോദ് വനപാലകരെ അറിയിക്കുകയായിരുന്നു.

തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. വനപാലകർ പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. അതേസമയം, കടുവയെ ഉടൻ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News