മലപ്പുറം കരുവാരക്കുണ്ടിൽ കടുവയിറങ്ങി
എസ്റ്റേറ്റ് തൊഴിലാളികളാണ് ആദ്യം കടുവയെ കണ്ടത്
Update: 2025-03-10 10:18 GMT
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയിറങ്ങി. കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റിലാണ് കടുവയിറങ്ങിയത്.
തിങ്കളാള്ച രാവിലെ എസ്റ്റേറ്റ് തൊഴിലാളികളാണ് ആദ്യം കടുവയെ കണ്ടത്. പിന്നീട് വനംവകുപ്പിന്റെ പരിശോധനയിലും കടുവയെ കണ്ടു.
കടുവയുടെ ദൃശ്യങ്ങൾ ആളുകൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. കടുവ മലയിൽനിന്ന് ഇറങ്ങിപ്പോകുന്നത് ഇതിൽ കാണാം.
നല്ല വലിപ്പവും ആരോഗ്യവുമുള്ള കടുവയാണിതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഏക്കർ കണക്കിന് റബർ തോട്ടമുള്ള മേഖലയാണിത്.