പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി

12 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയെ കാണുന്നത്

Update: 2022-12-04 15:40 GMT

പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. കാരക്കാക്കുഴി - ഇഞ്ചപ്പാറ റോഡിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് പുലിയെ കണ്ടത്. സ്ഥലത്ത് മൂന്ന് ടീമുകളായി വനം വകുപ്പ് ഉദ്യോഗസ്ഥർ  പരിശോധന നടത്തുകയാണ്. 12 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയെ കാണുന്നത്. 

സമീപത്തെ റബ്ബർ തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഓടി മറയുന്നതിനിടെ കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News