പുതുവത്സരാഘോഷം‌: ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷ; പാപ്പാഞ്ഞി കത്തിക്കലിൽ തർക്കം തുടരുന്നു

വെളി ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്.

Update: 2023-12-31 02:24 GMT

കൊച്ചി: പുതുവത്സരാഘോഷത്തിന് ഫോർട്ട് കൊച്ചിയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഫോർട്ട് കൊച്ചിയിൽ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് നാലു മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

അതിനിടെ, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി വെളി ഗ്രൗണ്ടിൽ സംഘാടകർ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ തർക്കം തുടരുകയാണ്. വെളി ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്. ഇന്നലെ സംഘാടകർ ഫോർട്ട് കൊച്ചി സബ് കലക്ടറുമായി ചർച്ച നടത്തിയിരുന്നു.

Advertising
Advertising

പൊലീസുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സബ് കലക്ടർ സംഘാടകർക്ക് നൽകിയ ഉറപ്പ്. എന്നാൽ പരേഡ് ഗ്രൗണ്ടിന് പുറമേ മറ്റ് ഇടങ്ങളിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശനം ഉണ്ടാക്കുമെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ പുതുവത്സരാഘോഷത്തിന്റെ തിരക്ക് മുന്നിൽക്കണ്ട് കർശന നിയന്ത്രണങ്ങളാണ് ഫോർട്ട് കൊച്ചിയിൽ പൊലീസ് ഒരുക്കിരിക്കുന്നത്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News