കോൺഗ്രസിൽ പാർട്ടി പുനഃസംഘടനക്ക് സമയക്രമമായി; ഈ മാസം 30 ന് മുമ്പ് ഡി.സി.സി അംഗങ്ങളേയും ബ്ലോക്ക് പ്രസിഡന്റുമാരേയും തെരഞ്ഞെടുക്കും

അടുത്ത മാസം 15 ന് മുമ്പ് മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും പൂർത്തിയാക്കും

Update: 2023-05-10 08:39 GMT

വയനാട്: കോൺഗ്രസിൽ പാർട്ടി പുനഃസംഘടനക്ക് സമയക്രമമായി. ഈ മാസം 30 ന് മുമ്പ് ഡി.സി.സി അംഗങ്ങളേയും ബ്ലോക്ക് പ്രസിഡന്റുമാരേയും തെരഞ്ഞെടുക്കും. അടുത്ത മാസം 15 ന് മുമ്പ് മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും പൂർത്തിയാക്കും. കെ.സി വേണുഗോപാൽ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.

സംഘടനാ തലത്തിൽ പോരായ്മ ഉണ്ടെന്നും പരിഹരിക്കാനാണ് നേതൃയോഗമെന്ന് കെ.സി വേണുഗോപാൽ. നേതാക്കളെ പുകഴ്ത്താനല്ല വിമർശിക്കാനാണ് നേതൃയോഗമെന്നും പറഞ്ഞ അദ്ദേഹം കർമപദ്ധതി തയാറാക്കി ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും പറഞ്ഞു. കേരളത്തിലെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

Advertising
Advertising

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും ഇതുവരെ കാണാത്ത ഐക്യത്തോടും തയാറെടുപ്പോടും കൂടിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി നടത്തിയത് ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News